ചെറുവത്തൂർ: കോൺഗ്രസ് നേതാവ് പിലാന്തോളി കൃഷ്ണന്റെ 35-ാം വാർഷിക രക്തസാക്ഷിത്വ ദിനം ചീമേനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനവും ചീമേനിയിലും പിലാന്തോളിയിലും പുഷ്പാർച്ചനയും നടന്നു. ചീമേനി രക്തസാക്ഷി സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.കെ. ഫെസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. ജയരാമൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി അംഗങ്ങളായ കരിമ്പിൽ കൃഷ്ണൻ, കെ.പി.കുഞ്ഞിക്കണ്ണൻ, ഡി.സി.സി. ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ടി.വി. കുഞ്ഞിരാമൻ, ഡി.സി.സി അംഗം കെ. ബാലൻ, അഡ്വ. എം. വിനോദ് കുമാർ, ടി.പി. ധനേഷ്, കെ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചനക്ക് കെ.ടി. ഭാസ്കരൻ, സി. ബാബു, ടി.വി. സുകുമാരൻ, കെ. പ്രഭാകരൻ, പി.വി. സന്ദീപ്, പി. രാമകൃഷ്ണൻ, കെ.പി.രാധ എന്നിവർ നേതൃത്വം നൽകി.