പയ്യന്നൂർ: പോത്താങ്കണ്ടം ആനന്ദ ഭവനം സംഘടിപ്പിക്കുന്ന കഥാപ്രസംഗം മഹോത്സവം 30 മുതൽ 7 വരെ പയ്യന്നൂർ

ശ്രീ പ്രഭ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 30 ന് വൈകീട്ട് 6 ന് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വസന്തകുമാർ സാംബശിവൻ കഥാപ്രസംഗം അവതരിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് 6 ന് മുതുകുളം സോമനാഥൻ, പുളിമാത്ത് ശ്രീകുമാർ, എം.ആർ. പയ്യട്ടം , സീന പള്ളിക്കര, വിനോദ് ചമ്പക്കര, സൂരജ് സത്യൻ, കല്ലട വി.വി. ജോസ് എന്നിവരും അവസാന ദിവസമായ 7 ന്

വി. ഹർഷകുമാറും കഥാപ്രസംഗം അവതരിപ്പിക്കും.

കലാകാരന്റെ സർഗ്ഗചേതനയെ പരമാവധി പ്രകടിപ്പിക്കുവാൻ സാദ്ധ്യതയുള്ള കഥാപ്രസംഗ കല ആസ്വാദക മനസ്സിൽ നില നിൽക്കണം എന്ന ലക്ഷ്യത്തോടെയാണ് മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് സ്വാമി പറഞ്ഞു. വാർത്താസമ്മേളനത്തിൽ ടി.എം. ജയകൃഷ്ണൻ, മനോജ് കരേക്കര, എ. രഞ്ജിത്ത് കുമാർ എന്നിവരും സംബന്ധിച്ചു.