aagosham
കയ്യൂരിൽ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നടൻ കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയക്കൊപ്പം അനിയത്തിപ്രാവിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്നു

കാ​സ​ർ​കോ​ട്:​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്ര​മാ​യ​ ​അ​നി​യ​ത്തി​ ​പ്രാ​വി​ൽ​ ​നാ​യി​ക​ ​ശാ​ലി​നി​യെ​ ​പ്ര​ണ​യി​ക്കാ​ൻ​ ​ചു​റ്റി​ക്ക​റ​ങ്ങി​യ​ ​ചു​വ​പ്പ് ​സ്‌​പ്ലെ​ൻ​ഡ​ർ​ ​ബൈ​ക്ക് ​തി​രി​കെ​ ​കി​ട്ടി​യ​തി​ന്റെ​ ​ത്രി​ല്ലി​ലാ​ണ് ​ചി​ത്ര​ത്തി​ന്റെ​ 25​-ാം​ ​വാ​ർ​ഷി​ക​ത്തി​ൽ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​ ​ന​ട​ൻ​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ.​ ​ആ​ല​പ്പു​ഴ​യി​ലെ​ ​ബൈ​ക്ക് ​ഷോ​റൂം​ ​ജീ​വ​ന​ക്കാ​ര​നാ​യ​ ​ബോ​ണി​യാ​ണ് ​കെ.​എ​ൽ​ ​-04​ ​ഡി​ 2827​ ​ന​മ്പ​രി​ലെ​ ​ആ​ ​ബൈ​ക്ക് ​കൈ​യി​ലു​ണ്ടെ​ന്നും​ ​ചി​ത്ര​ത്തി​ന്റെ​ ​ജൂ​ബി​ലി​ ​പ്ര​മാ​ണി​ച്ച് ​കൈ​മാ​റാ​മെ​ന്നും​ ​അ​റി​യി​ച്ച​ത്.​ ​ഉ​ട​ൻ​ ​ക​ക്ഷി​യെ​ ​തേ​ടി​പ്പി​ടി​ച്ച് ​ബൈ​ക്ക് ​വാ​ങ്ങി.
ഭാ​ര്യ​ ​പ്രി​യ​യ്ക്കൊ​പ്പം​ ​ക​യ്യൂ​രി​ലെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​അ​നി​യ​ത്തി​ ​പ്രാ​വി​ന്റെ​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷി​ക്കെ​യാ​ണ് ​ചാ​ക്കോ​ച്ച​ൻ​ ​മ​ന​സ് ​തു​റ​ന്ന​ത്.​ ​"​ന്നാ​ ​താ​ൻ​ ​കേ​സ് ​കൊ​ട്"​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​കേ​ക്ക് ​മു​റി​ച്ചും​ ​പ്രി​യ​ത​മ​യ്ക്ക് ​ഉ​മ്മ​ ​കൊ​ടു​ത്തും​ ​ആ​രാ​ധ​ക​രു​ടെ​ ​ആ​ര​വ​ങ്ങ​ൾ​ക്ക് ​ന​ടു​വി​ൽ​ ​ആ​ഘോ​ഷം​ ​പൊ​ടി​പൊ​ടി​ച്ചു.
നാ​ട്ടി​ൽ​ ​പോ​യാ​ലു​ട​ൻ​ ​ബൈ​ക്കി​ൽ​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ചെ​ത്തി​പ്പ​റ​ക്ക​ണം.​ ​ഗു​രു​നാ​ഥ​ൻ​ ​ഫാ​സി​ലി​നെ​യും​ ​അ​നി​യ​ത്തി​പ്രാ​വി​ലെ​ ​നാ​യി​ക​ ​ശാ​ലി​നി​ ​അ​ട​ക്ക​മു​ള്ള​വ​രെ​യും​ ​രാ​വി​ലെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ചി​രു​ന്നു.​ ​ബൈ​ക്കി​ന്റെ​ ​കാ​ര്യം​ ​ശാ​ലി​നി​യോ​ടും​ ​പ​റ​ഞ്ഞു.
അ​നി​യ​ത്തി​ ​പ്രാ​വി​ന്റെ​ ​നി​ർ​മ്മാ​താ​വാ​യ​ ​സ്വ​ർ​ഗ്ഗ​ചി​ത്ര​ ​അ​പ്പ​ച്ച​നെ​യും​ ​സാ​ങ്കേ​തി​ക​ ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​ചാ​ക്കോ​ച്ച​ൻ​ ​സ്മ​രി​ച്ചു.​ 1997​ലാ​ണ് ​അ​നി​യ​ത്തി​ ​പ്രാ​വ് ​പു​റ​ത്തി​റ​ങ്ങി​യ​ത്.

ചെ​റു​പ്പ​ത്തി​ന്റെ​ ​ര​ഹ​സ്യം
സി​നി​മ​യി​ൽ​ 25​ ​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​യി​ട്ടും​ ​പ്രാ​യം​ ​പ​റ​യു​ന്നി​ല്ല​ല്ലോ​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​അ​ത് ​ര​ഹ​സ്യ​മാ​ണെ​ന്നും​ ​ആ​ ​ര​ഹ​സ്യം​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​പ​റ​യു​മെ​ന്നും​ ​ചാ​ക്കോ​ച്ച​ൻ​ ​പ​റ​ഞ്ഞു.​ ​പ്രാ​യം​ ​അ​റി​യി​ക്കാ​ൻ​ ​ന​ര​ച്ച​ ​ചി​ല​ ​താ​ടി​രോ​മ​ങ്ങ​ൾ​ ​വ​ള​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും​ ​ചി​രി​ച്ചു​ ​കൊ​ണ്ട് ​പ​റ​ഞ്ഞു.​ ​ഒ​രു​പാ​ട്‌​ ​ന​ന്ദി​യു​ണ്ട്.​ ​ഞാ​ൻ​ ​സ്വ​പ്നം​ ​ക​ണ്ട​തി​നേ​ക്കാ​ളും​ ​ഉ​യ​ര​ങ്ങ​ളി​ൽ​ ​പ്രേ​ക്ഷ​ക​ർ​ ​എ​ന്നെ​ ​എ​ത്തി​ച്ചു.​ 25​ ​കൊ​ല്ലം​ ​പി​ന്നി​ടു​മ്പോ​ൾ​ ​അ​തി​യാ​യ​ ​സ​ന്തോ​ഷം​ ​തോ​ന്നു​ന്നു.