നിടുംപൊയിൽ: തലശേരി ബാവലി അന്തർ സംസ്ഥാന പാതയിൽ നിടുംപൊയിൽ ഇരുപത്തിയെട്ടാം മൈലിന് സമീപം കാർ കത്തി നശിച്ചു. കണ്ണൂർ അഴീക്കോട് സ്വദേശി സുധീഷിന്റെ മഹിന്ദ്ര വെറിറ്റോ കാറാണ് ഇന്നലെ പുലർച്ചെ കത്തി നശിച്ചത്.
അഴീക്കോട് നിന്നും മാനന്തവാടി കേണിച്ചിറയിലേക്ക് പോവുകയായിരുന്നു. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതോടെ തീ ആളിപ്പടരുകയായിരുന്നു. പേരാവൂരിൽ നിന്നും ഫയർഫോഴ്‌സ് സംഘം എത്തിയാണ് തീ അണച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചു.