mv-jayarajan

കണ്ണൂർ: സർക്കാർ ജീവനക്കാരുടെ സമരം വിലക്കിയ കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയിരിക്കുകയാണെന്ന് സി.പി.എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി.ജയരാജൻ വിമർശിച്ചു. ജീവനക്കാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്നാണ് പറയുന്നത്. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ?. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഡ്ജിമാർ സ്വതന്ത്രമായി ജോലി ചെയ്യുന്നത് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയതു കൊണ്ടാണ്. സമരം ചെയ്യുന്നത് ആരുടെയും ഔദാര്യമല്ല. ഗാന്ധിജിയും നെഹ്‌‌റുവും എ.കെ.ജിയും ഇ.എം.എസും സമരം ചെയ്തതു കൊണ്ടാണ് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചത്. അന്ന് ബ്രിട്ടീഷുകാർ ഗാന്ധിജിയോട് പറഞ്ഞത് സമരം ചെയ്യരുതെന്നാണ്. അതനുസരിച്ചിരുന്നുവെങ്കിൽ ഇന്ത്യയ്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നോ. കോടതിക്ക് ഇത്തരത്തിൽ ഉത്തരവിറക്കാൻ എന്തധികാരമാണുള്ളത്. ബ്രിട്ടീഷ് രാജ് സ്വതന്ത്ര ഇന്ത്യയിലെ കോടതികൾ പറയുന്നത് ദൗർഭാഗ്യകരമാണെന്നും ജയരാജൻ പറഞ്ഞു.