
കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഇന്നലെ പതാകദിനമായി ആചരിച്ചു. കയ്യൂർ രക്തസാക്ഷി ദിനം കൂടിയായിരുന്നു ഇന്നലെ. പാർട്ടി ഓഫീസുകളിലും ബ്രാഞ്ചുകളിലും പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും പതാക ഉയർത്തി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോടിയേരി മൂളിയിൽനട ബ്രാഞ്ചിലും പാർട്ടി കോൺഗ്രസ് സംഘാടക സമിതി ഓഫീസിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പതാക ഉയർത്തി.