ചെറുവത്തൂർ: കൊവിഡ് കാലം കടന്നുപോയ വിദ്യാലയങ്ങൾ സജീവമാകുമ്പോൾ പ്രതിസന്ധി കാലത്തെ ചേർത്തു നിർത്തലുകളും കുട്ടികളുടെ പഠന മികവും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ, വിദ്യാലയത്തിന്റെ മികവുകൾ പൊതുസമൂഹവുമായി പങ്കുവയ്ക്കാൻ വീട്ടുമുറ്റങ്ങളിലേക്കെത്തി. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളാണ് ഗ്രാമങ്ങളെ മികവുത്സവ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ആദ്യ മികവുത്സവത്തിന് സ്കൂളിലെ മൂന്നാം തരം വിദ്യാർത്ഥിയായ അഫ്രീന്റെ വീട്ടുമുറ്റത്ത് തുടക്കം കുറിച്ചു. നൂറോളം പേർ പങ്കെടുത്തു.

പ്രൊജക്ടറും സ്ക്രീനും മറ്റ് സംവിധാനങ്ങളുമായാണ് അദ്ധ്യാപകർ എത്തിയത്. കുട്ടികൾ വായന, ശാസ്ത്ര പരീക്ഷണങ്ങൾ, സ്കിറ്റുകൾ എന്നിവയെല്ലാം അവതരിപ്പിക്കുന്നു.

ചന്തേരയിൽ നടന്ന മികവുത്സവം പഞ്ചായത്തംഗം പി.കെ റഹീന ഉദ്ഘാടനം ചെയ്തു. സെഹ്‌റ വിശദീകരണംനടത്തി. സി.എം മീനാകുമാരി അദ്ധ്യക്ഷയായി. സ്കൂൾ മാനേജർ എ.പി.എ കുഞ്ഞഹമ്മദ്, എം.ടി.പി സുലൈമാൻ, ബാലചന്ദ്രൻ എരവിൽ എന്നിവർ സംസാരിച്ചു. വിനയൻ പിലിക്കോട് വിദ്യാലയ മികവുകൾ പങ്കുവെച്ചു. വിദ്യാർത്ഥിയായ ഷഹ്സാദ് സ്വാഗതം പറഞ്ഞു.