പാനൂർ: പാനൂർ നഗരസഭയുടെ ബഡ്ജറ്റിൽ നഗരസഭയുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നൽ നല്കിയത്. ആരോഗ്യ രംഗത്ത് സമാനതയില്ലാത്ത നേട്ടങ്ങൾ, പ്രവാസികൾക്ക് തൊഴിൽ സംരംഭങ്ങൾ, തരിശ് രഹിത നഗരസഭ തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. 79,85,59,127 രൂപ വരവും 76,17,51,404 രൂപ ചെലവും 3,68,07,723 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.

നഗരസഭയുടെ ആസ്ഥാന മന്ദിര നിർമ്മാണത്തിന് 5 കോടി രൂപയും നടപ്പാതകൾക്കും 4 കോടി രൂപയും കുടിവെള്ള പദ്ധതിക്ക് 1.6 കോടി രൂപയും ഷീലോഡ്ജിനു അമ്പത് ലക്ഷം രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നഗരസഭ ചെയർമാൻ വി.നാസർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർ പേഴ്സൺ

പ്രീത അശോക് ബഡ്ജറ്റ് അവതരിപ്പിച്ചു. അബ്ദുൾ കരീം, പി.കെ പ്രവീൺ, എം. രത്നാകരൻ, എം.എം രാജേഷ്, ബിന്ദു മോനാ റത്ത്, എം.ടി.കെ ബാബു, കെ.കെ സുധീർ കുമാർ, സി.എച്ച് സ്വാമി ദാസൻ, സി.കെ. സിജില, കെ. ദാസൻ സംസാരിച്ചു.