
കണ്ണൂർ: കന്റോൺമെന്റ് ഏരിയയിൽ പാർട്ടി കോൺഗ്രസ് നടത്താൻ കേന്ദ്ര പ്രതിരോധ മന്ത്രി അനുമതി നൽകിയിട്ടുണ്ടെന്ന്
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബർണശേരി ഇ.കെ.നായനാർ അക്കാഡമിയിൽ പാർട്ടി കോൺഗ്രസ് താൽക്കാലിക സമ്മേളന പന്തൽ നിർമ്മിക്കുന്നതായി ബന്ധപ്പെട്ട് കന്റോൺമെന്റ് തടസവാദം ഉന്നയിച്ച സാഹചര്യത്തിൽ എം.പിമാരായ ജോൺ ബ്രിട്ടാസും ഡോ.വി.ശിവദാസനും കേന്ദ്ര പ്രതിരോധ മന്ത്രിയെ കണ്ടിട്ടുണ്ട്. പാർട്ടി കോൺഗ്രസ് നടത്തുന്നതിൽ തടസമില്ല നിങ്ങൾ നടത്തിക്കോളൂവെന്നാണ് അദ്ദേഹം പറഞ്ഞത്.പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനഹാൾ പണിയുന്നതുമായി ബന്ധപ്പെട്ടു ഒരു മാസത്തെ സമയം വിശദീകരണം നൽകാൻ അനുവദിച്ചിട്ടുണ്ട്. താൽക്കാലിക ടെൻസിംഗ് പന്തൽ നിർമ്മിക്കുകയാണ് ചെയ്യുന്നത്. അതിനെ താങ്ങി നിർത്താൻ തൂണുകൾ നിർമ്മിച്ചതാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയത്.പരിസ്ഥിതി പ്രശ്‌നം ഈ മേഖലയിലില്ല. അതൊക്കെ നേരത്തെ പരിഹരിച്ചതാണ്.
ഇപ്പോഴുള്ള പ്രശ്‌നം നായനാർ അക്കാഡമി നിർമ്മിക്കുമ്പോഴുള്ളതുപോലുള്ള കേവലം സാങ്കേതിക പ്രശ്‌നം മാത്രമാണ് ' സെമി പെർമനന്റ് നേച്ചേറിലുള്ള ഹാളാണ് പ്രതിനിധി സമ്മേളനത്തിനായി നിർമ്മിക്കുന്നത് കന്റോൺമെന്റ് ബോർഡ് ഇതിനെ കുറിച്ചു റിപ്പോർട്ട് നൽകാൻ ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. ചിലർ ഈ വിഷയത്തിൽ കുത്തിതിരിപ്പുണ്ടാക്കുന്നുണ്ട് 'എളമരം കരീമിന്റെ മൂക്ക് ഇടിച്ചു ചോര പരുത്തുമെന്ന് പറഞ്ഞ രീതിയിൽ ചിന്തിക്കുന്ന ചില മാദ്ധ്യമപ്രവർത്തകർ നമ്മുടെ നാട്ടിലുണ്ട്. ആ വിദ്വാനും പെട്രോളിന് ആറു രൂപ അധികം കൊടുത്താണ് കാർ ഓടിച്ചു വരുന്നതെന്ന് ഓർക്കണം'' അയാൾക്കു കൂടി വേണ്ടിയാണ് തൊഴിലാളികൾ പണിമുടക്ക് നടത്തിയതെന്ന് ഓർക്കണമെന്നും എം.വി.ജയരാജൻ പറഞ്ഞു.