പഴയങ്ങാടി: കഞ്ചാവ് കടത്തും വില്പനയും ചോദ്യംചെയ്ത ഡി.വൈ, എഫ്. ഐ. പ്രവർത്തകൻ വെങ്ങര മൂലക്കീലിലെ എൻ. രമീഷിനെ (36) കഴുത്തിൽ കത്തിവച്ച് ആക്രമിച്ച സംഭവത്തിൽ സി ഷിബു(26),ബിബിൻ ബാബു(27) എന്നിവരെ പഴയങ്ങാടി പൊലീസ് അറസ്റ്റുചെയ്തു. സംഭവത്തിൽ ഇവർക്ക് പുറമെ വെങ്ങര പോസ്റ്റ് ഓഫീസിന് സമീപത്തെ സയാദ് (25), മൂലക്കിലെ വെങ്ങരയിലെ നകുൽ സുരേന്ദ്രൻ (24)എന്നിവർക്കെതിരെയും വധശ്രമക്കേസാണ് ചുമത്തിയിട്ടുള്ളത്.
ബുധനാഴ്ച വൈകിട്ട് വൈകിട്ട് ആറ് മണിയോടെ മൂലക്കീലിൽ വച്ചാണ് നാലംഗം സംഘം രമീഷിനെ മർദ്ദിച്ചത്. രമീഷ് സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തിയ സംഘം അക്രമിക്കുകയായിരുന്നു. പരിക്കേറ്റ രമീഷിനെ പയ്യന്നൂരിലെ സഹകരണ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇതിനിടെ സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിട്ടയച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പഴയങ്ങാടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഹൗസ് ഓഫീസർ എം.ഇ.രാജഗോപാലുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.