krail
കെ റെയിൽ

കോഴിക്കോട്: യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ കെ റെയിലിനെതിരെ ജില്ലയിൽ ബേപ്പൂർ, എലത്തൂർ, കൊയിലാണ്ടി, വടകര എന്നീ നാലു കേന്ദ്രങ്ങളിൽ ജനകീയ സദസ് സംഘടിപ്പിക്കും. ഇ.ശ്രീധരനെ പോലുള്ള വിദ്ഗ്ദർ സംബന്ധിക്കുന്ന സദസിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭവിഷ്യത്തുകൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തും. വീഡിയോ സഹിതമായിരിക്കും ബോധവത്കരണം. തീയതി അന്തിമമായി തീരുമാനിച്ചില്ലെങ്കിലും മാർച്ചിൽ തന്നെ സദസ് സംഘടിപ്പിക്കുമെന്ന് മുന്നണി നേതാക്കൾ പറഞ്ഞു.

റെ റെയിൽ വരുന്നതോടെ ജില്ലയിൽ 3500 കുടംബങ്ങൾക്ക് കിടപ്പാടം നഷ്ടമാകും. ഈ പദ്ധതിയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പ്രക്ഷോഭം തുടരാനാണ് യു. ഡി.എഫ് തീരുമാനമെന്നും നേതാക്കൾ വ്യക്തമാക്കി.