k-surendran

കോഴിക്കോട്: വൈകാതെ കേരളത്തിലും കമ്മ്യൂണിസം അസ്തമിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. അപകടരമായ പ്രത്യയശാസ്ത്രം സി.പി.എമ്മിന്റേതാണ്. അതുകൊണ്ടാണ് മറ്റിടങ്ങളിലൊക്കെയും ജനങ്ങൾ ഈ പാർട്ടിയെ പടിക്ക് പുറത്തുനിറുത്തിയതെന്ന് സീതാറാം യെച്ചൂരി ഓർക്കണം. കേരളം ഒരിക്കലും ബദലല്ല. കമ്മ്യൂണിസ്റ്റുകാർക്ക് അവസാന കച്ചിത്തുരുമ്പായുള്ള സംസ്ഥാനം മാത്രമാണ്. രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പോലും തകർക്കാൻ ശ്രമിക്കുകയാണ് പിണറായി സർക്കാർ. ഭരണഘടനാ സ്ഥാപനങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുന്ന പിണറായിയെ ഉപദേശിക്കാൻ യെച്ചൂരിക്ക് ധൈര്യമുണ്ടോ? കസ്റ്റഡി മരണങ്ങളുടെയും ഗുണ്ടാരാജിന്റെയും കേന്ദ്രമായി മാറിയ കേരളത്തിൽ വന്ന് കേന്ദ്രത്തെ കുറ്റം പറയാൻ യെച്ചൂരിക്ക് നാണമില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.