
കോഴിക്കോട്: പാർട്ടി പുന:സംഘടനയ്ക്ക് തിരഞ്ഞെടുപ്പാണ് നല്ലതെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. അങ്ങനെയാവുമ്പോൾ ജനാധിപത്യം ഉറപ്പാക്കാനാവും.
പറ്റാവുന്നിടത്തെല്ലാം സമവായം വരട്ടെ. അതിന് സാദ്ധ്യതയില്ലാത്തിടത്ത് തിരഞ്ഞെടുപ്പാണ് വേണ്ടത്. പുന:സംഘടന സംബന്ധിച്ച് താൻ ഒരിടത്തും പരാതി കൊടുത്തിട്ടില്ല. ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു. ലീഗ് യു.ഡി.എഫ് വിട്ടുപോകുമെന്നൊക്കെ പറയുന്നത് വെറും പ്രചാരണം മാത്രമാണ്. യു.ഡി.എഫിന്റെ അഭിവാജ്യഘടകമാണ് ലീഗ്.