1

എടച്ചേരി: വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന മുൻ എം.എൽ.എയും മുതിർന്ന മുസ്ലിം ലീഗ് നേതാവുമായ പാണാറത്ത് കുഞ്ഞമ്മദിനെ കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു. ദശകങ്ങൾക്കപ്പുറത്ത പ്രക്ഷുബ്ധ രാഷ്ട്രീയ സംഭവങ്ങൾ അയവിറക്കിയ ഇരുവരും വർത്തമാനകാല രാഷ്‌ട്രീയവും ചർച്ച ചെയ്തു. നേതാക്കളായ കെ.പി.ദാമോദരൻ, എം.കെ.പ്രേമദാസ്, സി.പവിത്രൻ, യു.പി മൂസ, അർജുൻ ശ്യാം വടക്കയിൽ, ടി.കെ.മോട്ടി, മാമ്പയിൽ ശ്രീധരൻ, വി.ശരീഫ, പി.നാരായണൻ, എ. പ്രകാശൻ, പി.ഭാസ്‌കരൻ എന്നിവരും മുല്ലപ്പള്ളിയ്ക്കൊപ്പമുണ്ടായിരുന്നു.