
കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയിലുൾപ്പെടുത്തി കുറ്റ്യാടി താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ മരുതോങ്കര പഞ്ചായത്തിലെ നെല്ലിക്കുന്ന് കോളനിയിൽ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് അദ്ധ്യഷത വഹിച്ചു. ബ്ലോക്ക് മെമ്പർ കെ. ഒ ദിനേശൻ, ഡോ. അമൽജ്യോതി, ഡോ. ഫാറൂഖ്, ഡോ. ഷഹനാസ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി. രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ എന്നിവ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.പി കുഞ്ഞിരാമൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീബ സുനിൽ, മരുതോങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ അശോകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബെന്നി തോമസ് ഹെൽത്ത് സൂപ്രണ്ട് ബാബു സെബാസ്റ്റ്യൻ, എസ് .ടി പ്രമോട്ടൻ ബിന്ദു എന്നിവർ സംസാരിച്ചു.