1
പാലോറ സ്കൂളിലെ ശാസ്ത്രദിനാഘോഷം പ്രബീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

അത്തോളി: ദേശീയ ശാസ്ത്രദിനത്തിൽ പാലോറ എച്ച്.എസ്.എസിലെ ഹൈസ്‌കൂൾ വിഭാഗം സയൻസ്‌ ക്ലബ്ബിലെ വിദ്യാർത്ഥികൾ സി.വി.രാമനെയും വിശ്വപ്രസിദ്ധമായ രാമൻപ്രഭാവത്തേയും അനുസ്മരിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രബോധത്തെ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ധ്യാപകനും സ്റ്റേറ്റ് റിസോഴ്സ് ഫാക്കൽട്ടിയുമായ കെ.പ്രബീഷ്‌കുമാർ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
ലോകത്തിന് മഹത്തായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞരുടെ ജീവിതകഥകൾ വിദ്യാർഥികളായ അനന്യ.എസ്.ഡി, ശിവനന്ദന.ഇ.കെ, നിവേദ്യ.ടി.എം, നാമിയനിദ, അവനി, ഡോണ, പ്രാണരൂപ്.കെ.എസ് എന്നിവർ അവതരിപ്പിച്ചു. പരീക്ഷണങ്ങളും ശാസ്ത്രചിന്തകൾ സമ്മാനിക്കുന്ന ചോദ്യങ്ങളും ആൽവിനും സൂര്യകിരണും കൂട്ടുകാരുമായി പങ്കുവെച്ചു.
പ്രധാനാദ്ധ്യാപകൻ കെ.കെ.സത്യേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ സരിത.ആർ.വി, ദിവ്യ.എം, ധനേഷ്.ഇ.എം എന്നിവർ നേതൃത്വം നൽകി.