
മുക്കം (കോഴിക്കോട്): പുല്ലൂരാംപാറയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ പാറയിൽ തെന്നി വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പയ്യോളി ഉതിരുമ്മൽ റഫ മൻസിലിൽ സൈനുദ്ദീന്റെയും സജീനയുടെയും മകൻ സൽസബീലാണ് (18) മരിച്ചത്. പയ്യോളി കോട്ടയ്ക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. സഹപാഠികളായ ആറുപേർക്കൊപ്പം തുഷാരഗിരി വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങും വഴി ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവിടെ എത്തിയത്. വെള്ളച്ചാട്ടത്തിൽ വീണയുടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: നസ്വ അമ്രിൻ, സൽമാൻ.