
കുറ്റിക്കാട്ടൂർ: നിർമ്മാണത്തിലിരിക്കുന്ന വീട്ടിനടുത്ത് വെച്ച് കളിച്ചു കൊണ്ടിരിക്കെ തെരുവുനായ കടിച്ച് കുട്ടിയെ പരിക്ക്. ആനക്കുഴിക്കര ഇടികയിൽ ജാരിസിന്റെ മകൻ മുഹമ്മദ് സമ്മാസിനെ (9) യാണ് തെരുവുനായ കടിച്ചത്. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ ഇവിടെ നിന്ന് മറ്റൊരു വിദ്യാർത്ഥിനിയേയും തെരുവുനായ കടിച്ചു പരിക്കേൽപിച്ചിരുന്നു.
കുറ്റിക്കാട്ടൂർ ആനക്കുഴിക്കര ഭാഗങ്ങളിൽ നേരത്തേ തന്നെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
കുറ്റിക്കാട്ടൂർ ഹൈസ്‌കൂൾ, മദ്രസ്സകൾ എന്നിവിടങ്ങളിലെക്ക് പോകുന്ന വിദ്യാർത്ഥികളാണ് ഏറെ പ്രയാസപ്പെടുന്നത്, പഞ്ചായത്തധികൃതർക്ക് പരാതി ലഭിച്ചിട്ടും അവർ നിസ്സഹായാവസ്ഥ പ്രകടിപ്പിച്ച് കൈമലർത്തുകയാണ്. കടിയേറ്റ മുഹമ്മദ് സമ്മാസ് വെരുവയൽ സെന്റ് സേവിയേഴ്സ് മൂന്നാം തരം വിദ്യാർത്ഥിയാണ്.