vollyball
ജില്ലാ വോളിബാൾചാമ്പ്യൻഷിപ്പ് മുൻ വോളിബാൾ താരം ഗീത വളപ്പിൽ ഉദ്ഘാടനം ചെയ്യുന്നു

വടകര: വടകര വീവൺ കൂട്ടായ്മയും സ്കോർപ്പിയോസ് വടകരയും സംയുക്തമായി ജില്ലാ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ശ്രീനാരായണ എൽ.പി സ്കൂൾ ഗ്രൗണ്ടിൽ മുൻ വോളിബാൾ താരം ഗീത വളപ്പിൽ ഉദ്ഘാടനം ചെയ്തു. മുൻ കർണാടക താരവും വീവൺ ഭാരവാഹിയുമായ സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന വോളീബാൾ ടീം ക്യാപ്റ്റൻ രാധാകൃഷ്ണൻ ഉപഹാരo നൽകി. ശ്രീനാരായണ സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ, മുൻ ദേശീയ ടീം കോച്ച് സേതുമാധവൻ, വീവൺ അംഗം സന്തോഷ്, രാഘവൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. ശ്രീനാരായണ സ്കൂൾ പ്രിൻസിപ്പൽ എം.ഹരീന്ദ്രൻ സ്വാഗതവും വീവൺ അംഗം പി.എം.മണിബാബു നന്ദിയും പറഞ്ഞു.