കുറ്റ്യാടി: പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ല സമ്മേളനം മാർച്ച് 12ന് വടയം സൗത്ത് എൽ.പി.സ്കൂളിൽ നടത്താൻ സ്വാഗതസംഘം രൂപീകരിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് കെ.പി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് അലക്സ് എം. ജേക്കബ്, സെക്രട്ടറി പി.വി.ഷാജു, പഞ്ചായത്തംഗം ജുഗുനു തെക്കയിൽ,തോടന്നൂർ സബ്ജില്ല പ്രസിഡന്റ് കെ.ദീപ, വി.ഗോപിനാഥൻ, സി.സി.സൂപ്പി, എം.ടി.മൊയ്തു, പി.രാധാകൃഷ്ണൻ, വി.പ്രഭാകരൻ, സി.പി.കൃഷ്ണൻ, പി.കെ. സുരേഷ്, പി.അബ്ദുൽറസാഖ്, ടി.എം.താഹിർ, ടി.കെ.മുഹമ്മദ്റിയാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ (ചെയർപേഴ്സൺ), കെ.കെ. ജിജി (വൈസ് ചെയർ.), ഇ. അഷ്റഫ് (കൺവീനർ), ടി.എം. താഹിർ (ജോ. കൺ), ടി.പി.വിശ്വനാഥൻ, സി.പി.കൃഷ്ണൻ, പി.അബ്ദുൽറസാഖ് (സബ് കമ്മിറ്റി കൺവീനർ).