കോഴിക്കോട് : നാല് ദിവസങ്ങളിലായി നടന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ ജില്ല 98 ശതമാനം നേട്ടം കൈവരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 5 വയസ്സ് വരെയുള്ള 2, 24,632 കുട്ടികൾക്കാണ് ജില്ലയിൽ പോളിയോ പ്രതിരോധ തുള്ളി മരുന്ന് നൽകിയത്.
1,97,425 പേർക്ക് ബൂത്തുകളിലും 21552 പേർക്ക് വീടുകൾ തോറും സന്ദർശനം നടത്തിയും 4627 പേർക്ക് യാത്രക്കിടയിലും തുള്ളി മരുന്ന് നൽകി. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള 1038 പേർക്കാണ് തുള്ളി മരുന്ന് നൽകിയത്.5 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ പ്രവർത്തകരും പ്രത്യേക പരിശീലനം നേടിയ സന്നദ്ധ സേവകരും 808875 ഭവനങ്ങളിൽ സന്ദർശനം നടത്തി.