
കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ വനിതാസംഘം - യൂത്ത് മൂവ്മെന്റ് സംയുക്ത നേതൃയോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു.
സമാനതകളില്ലാത്ത രീതിയിൽ മലപ്പുറം വർഗീയവത്കരിക്കപ്പെട്ടുവെന്നതിന്റെ ഉദാഹരണമാണ് തളർന്നു കിടപ്പിലായ അമ്മയുടെ കൺമുന്നിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ ആരും തിരിഞ്ഞു നോക്കാതിരുന്ന സംഭവമെന്ന് അദ്ദേഹം പറഞ്ഞു.
അത്താണിക്കൽ ഗുരുവരാശ്രമത്തിൽ ഒരുക്കിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ഷീബ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂബ് താമരക്കുളം, വനിതാസംഘം സംസ്ഥാന പ്രസിഡന്റ് കൃഷ്ണകുമാരി, സെക്രട്ടറി സംഗീത വിശ്വനാഥ്, യൂത്ത് മൂവ്മെന്റ് മലബാർ മേഖലാ കോ ഓർഡിനേറ്റർ അർജുൻ അരയാക്കണ്ടി, ഗിരി പാമ്പനാൽ, റെനീഷ് വി.റാം, ലീലാ വിമലേശൻ, പി.കെ.ഭരതൻ, എം.ഷിബിക, എം.മുരളീധരൻ, ബിനിൽ സുരേഷ് എന്നിവർ പ്രസംഗിച്ചു.