1

അത്തോളി: ഒള്ളൂർ ഗവ.യു.പി സ്കൂൾ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ സന്ദേശവുമായി സ്റ്റോപ്പ് വാർ ഡിസ്‌പ്ലേ അസംബ്ലി നടന്നു. കുട്ടികൾ അണിനിരന്ന അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞയും യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും നടത്തി. പി.ടി.എ പ്രസിഡന്റ് ജസ്ന ടി.കെ പരിപാടി ഉദ്ഘാടനം ചെയ്തു. ബിജു സി.കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാദ്ധ്യാപകൻ സത്യൻ കെ.കെ, ജയദാസൻ എൻ.കെ, രാജീവൻ ഇ.കെ, ശ്രീകാന്ത് എം, പ്രബില പി.ബി എന്നിവർ സംസാരിച്ചു.