വടകര: ജില്ലയിലെ ഏക മുച്ചിലോട്ട് ഭഗവതി ക്ഷേത്രമായ ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടം 4,5,6,7 തിയ്യതികളിലായി നടക്കും. 4ന് രാവിലെ4 മണിക്ക് അഭിഷേകത്തോടെ ഗണപതിഹോമം, ഉഷപൂജ, കൊടുക്ക തുടങ്ങിയവയ്ക്ക് ശേഷം രാത്രി 8 മണിക്ക് കൊടിയേറ്റം. തുടർന്ന് അഷ്ടമംഗല്യപൂജ, വെറ്റില കൊടുക്കൽ, തോറ്റം വരവ്, 9.40ന് കുളിച്ചെഴുന്നള്ളത്ത് നൃത്തം ക്രൂടിയാട്ടം), വെള്ളാട്ടങ്ങൾ, രാത്രി 12 മണിക്ക് ഗുരുതി. 5ന് കാലത്ത് 5 മണിക്ക് നരമ്പിൽ ഭഗവതി തിറ, 7 മണിക്ക് കണ്ണങ്ങോട്ട് ഭഗവതി തിറ, 9 മണിക്ക് പുലിയൂർ കാളിതിറയും ഉച്ചത്തോറ്റം, കൂടിയാട്ടം, വെള്ളാട്ടങ്ങൾ ദീപാരാധനയോടെ വിവിധ തിറകൾ അണിഞ്ഞാടും. 6ന് കാലത്ത് 5 മണി മുതൽ പോതി ,കണ്ണങ്ങോട്ട് ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി തിറകളും തിരുവായുധം വരവ്, മറ്റ് നിരവധി വെള്ളാട്ടങ്ങളും രാത്രി 10 ന് നാഗഭഗവതി വെള്ളാട്ടവും തിറയും കെട്ടിയാടും. 7ന് പുലർച്ചെ ഒരു മണിക്ക് തോറ്റം വരവോടെ തുടങ്ങി വിവിധ വെള്ളാട്ടങ്ങളും തിറകളും ഗുരുതി, കല്യാണപ്പന്തൽ വരവ്, 8 മണിക്ക് കനലാട്ടവും 12.30 ന് തിരുമുടി നിവരും. രാത്രി 9.30 ന് തിരുമുടി ആറാടിക്കലും നരമ്പിൽ ഭഗവതി കലശത്തോടെ സമാപിക്കും