വടകര; ദേശീയപാത വികസന പദ്ധതിക്ക് നിർബന്ധിത കുടിയൊഴിപ്പിക്കലിന് വിധേയരായി പാർപ്പിടവും വ്യാപാരവും ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്നവരെ സർക്കാർ വീണ്ടും പ്രക്ഷോഭത്തിലേക്ക് തള്ളിവിടുകയാണെന്ന് ദേശീയപാത കർമ്മസമിതിയുടേയും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. പാർലമെന്റ് പാസാക്കിയ നിയമവും സംസ്ഥാന സർക്കാരിന്റെതന്നെ ഉത്തരവും കാറ്റിൽപറത്തി. വീട് നഷ്ടപ്പെടുന്നവർക്ക് 2,86,000, വ്യാപാരികൾക്ക് 75,000 തുകയുമാണ് പുനരധിവാസപാക്കേജ് എന്നപേരിൽ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽഅത് പോലും ഒരാൾക്കും ഇതുവരെ ജില്ലയിൽ നൽകിയിട്ടില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ ടി വിനോദ് അദ്ധ്യക്ഷത വഹിച്ചു. എ.ടി മഹേഷ്, പ്രദീപ് ചോമ്പാല , ഏ കെ ജലീൽ, പി എ ഖാദർ,ഹരീഷ് ജയരാജ്‌, വി . മുഹമ്മദ്‌ അലി. എ ടി കെ സാജിദ്, എം കെ രാഘൂട്ടി എന്നിവർ പ്രസംഗിച്ചു.