കുറ്റ്യാടി: കുറ്റ്യാടിയിലെ വയലേലകൾ ഇനി തരിശായിക്കിടക്കില്ല, പൊന്നും വിളവ് വിളയിച്ചെടുക്കാൻ ഒരുങ്ങുകയാണ് കർഷകക്കൂട്ടായ്മ. ഊരത്ത്, വടയം, പന്നിവയൽ തുടങ്ങിയ നൂറ് ഏക്കർ പാടശേഖരങ്ങളിലാണ് ആധുനീരീതിയിലുള്ള നെൽകൃഷി വിളയിച്ചെടുക്കാൻ കർഷക കൂട്ടായ്മ ഒരുങ്ങുന്നത്. ഊരത്ത് വയലിൻ കഴിഞ്ഞ മാസം അഞ്ച് ഏക്കറോളം വയലിൽ കുറ്റ്യാടി പഞ്ചായത്ത്ബാങ്കിന്റെ നേതൃത്വത്തിൽ വിജയകരമായി നെൽകൃഷി വിളയിച്ചെടുത്തിരുന്നു.വിതയ്ക്കാനും കൊയ്യാനും, മെതിക്കാനും ആധുനിക യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത് കർഷകർക്ക് ഏരെ ആത്മവിശ്വാസം നൽകിയിട്ടുണ്ട്.
@ കർഷകരെ ഇരുട്ടിലാക്കാൻ പ്രതിസന്ധികളേറെ .
കൃഷിയോഗ്യമായ നൂറ് ഏക്കർ വയലിൽ നെൽകൃഷി നടത്താൻ പാടശേഖര സമിതിയും കർഷകരും തയ്യാറെടുക്കുമ്പോൾ സാങ്കേതികമായ ചില പ്രശ്നങ്ങളും കർഷകരെ അലട്ടുന്നുണ്ട്. അതിൽ പ്രധാനപെട്ടതാണ് വെള്ളത്തിന്റെ അപര്യാപ്തത. കടത്തനാടൽ കല്ലിൽ നിന്നും ആരംഭിച്ച് കുറ്റ്യാടി പാടശേഖരങ്ങളുടെ അരികിലൂടെ ഒഴുകി ഊരത്ത് കൊറ്റോത്ത് താഴ ഭാഗത്ത് നിന്ന് കുറ്യാടി പുഴയിലേക്ക് പതിക്കുന്ന തോട് ഒരു കാലത്ത് കൃഷിക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ തോടിൽ കാട്ടുകൾ വളർന്നും ഇടിഞ്ഞ് വീണും ഒഴുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത് കാരണം കൃഷി ഇടങ്ങളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണ്. ഇതോടൊപ്പം വിളയിച്ചെടുത്ത നെൽ വാങ്ങാനാളില്ലാതെ കെട്ടി കിടക്കേണ്ട സാഹചര്യമാണ്.
ഈയൊരു സാഹചര്യത്തിൽ നെല്ലിനെക്കാളും ലാഭം പുല്ലാണെന്നാണ് കർഷകർ പറയുന്നത്. കുറ്റ്യാടി, വേളം, തുടങ്ങിയ പ്രദേശങ്ങളിൽ പശുവളർത്തൽ സജീവമായതിനാൽ കൊയ്തെടുത്ത പുല്ല് പെട്ടെന്ന് തന്നെ വിറ്റഴിയുന്ന സാഹചര്യമാണ്. അതെ സമയം ഏറെ കഷ്ട്ടപെട്ട് വിളയിച്ച നെല്ല് വാങ്ങാനാളില്ലാതെ കെട്ടി കിടക്കേണ്ട അവസ്ഥയും. ഈയൊരു പ്രതിസന്ധി തരണം ചെയ്യാൻ സർക്കാറിന്റെ വിവിധ കോർപ്പറേഷനുകളിൽ കുറ്റ്യാടിയിൽ നിന്നും ഉത്പാദിപ്പിക്കുന്ന നെല്ല് ഏറ്റെടുക്കാൻ തയ്യാറാകണമെന്നാണ് കർഷകർ പറയുന്നത്.
എല്ലാ പരീക്ഷണങ്ങളും തരണം ചെയ്ത് കേരളത്തിന്റെ കാർഷിക മേഖലയിൽ കുറ്റ്യാടിയെ മികച്ച പ്രദേശമാക്കി മാറ്റിയെടുക്കാൻ ആവശ്യമായവരുമായി കൂടി ആലോചനകൾ നടത്തുകയാണ്''
എം.എൽ.എ.കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ "
കുറ്റ്യാടി നിയോജക മണ്ഡലം
" കർഷകർ ഒത്തുചേർന്നാൻ കുറ്റ്യാടിയെ തരിശ് ഭൂമികളിൽ വിളകൊയ്യാൻ പ്രയാസമില്ല" ആർ ഗംഗാധരൻ കർഷകൻ