കോഴിക്കോട്: ഗ്ലോബൽ സേഫ്റ്റി സമ്മിറ്റ് കേരള ചാപ്റ്ററും, ലിന്ത്യ ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന പ്രാദേശിക നിക്ഷേപക ഉച്ചകോടി 14ന് രാവിലെ 9 മുതൽ വൈകിട്ട് 9വരെ കോഴിക്കോട് ഹോട്ടൽ രാവിസ് കടവിൽ നടക്കും.

സാധാരണക്കാരായ സംരംഭകർക്കും സ്റ്റാർട്ട്അപ്പുകൾക്കും മികച്ച രീതിയിൽ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും വിപണിയിൽ അവതരിപ്പിക്കാൻ ചെറിയ മുതൽ മുടക്കിൽ ഒരു ബ്രാൻഡ് ലോഞ്ച് എന്നതും സമ്മിറ്റിന്റെ ഭാഗമാണ്. മുൻ എംപിയും ചലച്ചിത്ര നടനുമായ ഇന്നസെന്റ് പുതിയ ബ്രാൻഡുകൾ ലോഞ്ചുചെയ്യും. സാധാരണക്കാരായ പുതു സംരംഭകർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കുകയാണ് ലോക്കൽ ഇൻവെസ്റ്റർസ് സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രോഗ്രാം ഡയരക്ടർ യു.എസ് ആഷിൻ വ്യക്തമാക്കി.