കുറ്റ്യാടി: ശ്രീ ഗ്യാസ് ഏജൻസി യിലെ തൊഴിലാളികളുടെ കൂലി പകുതിയിലേറെ വെട്ടിക്കുറച്ച് നടപടിക്കെതിരെ സമരവുമായി രംഗത്തിറങ്ങുമെന്ന ് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കുന്നുമ്മൽ ഏരിയ കമ്മിറ്റി അറിയിച്ചു. ഇപ്പോൾ ഗ്യാ സ് വിതരണം നടക്കാത്തത് ബിൽ അടിച്ചു നൽകാത്ത ഉടമയുടെ നടപടി കൊണ്ടാണ്. ഗ്യാസ് വിതരണത്തിന് തൊഴിലാളികൾ തയ്യാറാണ്. ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാനും ഏരിയ കമ്മിറ്റി തീരുമാനിച്ചു.