news
കെ.സദാശിവൻ സംസാരിക്കുന്നു.

കുറ്റ്യാടി: കേന്ദ്ര സർക്കാറിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ കുറ്റ്യാടിയിൽ സംയുക്ത തൊഴിലാളി യൂണിയൻ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ, കൺവെൻഷൻ നടത്തി. ഐ.എൻ.ടി.യു.സി യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി കെ.സദാശിവൻ ഉദ്ഘാടനം ചെയ്തു. കെ .പി കരുണൻ അദ്ധ്യക്ഷത വഹിച്ചു. പി.സുരേഷ് ബാബു, വി.നാണു, എ.എം റഷീദ്, എം.കെ രാജൻ, സാജിദ് കക്കട്ടിൽ, ഫൈസൽ വി.കെ ,കെ കെ നന്ദനൻ, ടി.കെ.ബിജു, കെ.പി വൽസൻ, ഷാജി വട്ടോളി, അനിൽകുമാർ ചോലങ്ങാട് എന്നിവർ സംസാരിച്ചു.