കോഴിക്കോട്: റോട്ടറി ക്ലബ് ഒഫ് കാലിക്കറ്റ് സൈബർ സിറ്റി ഏർപ്പെടുത്തിയ റോട്ടറി എക്‌സലൻസി അവാർഡ് ടൗൺ സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിത തൈടത്തിലിന് സമ്മാനിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.രാജേഷ് സുഭാഷ് പുരസ്‌കാരം കൈമാറി. പ്രളയക്കെടുതിയിലും കൊവിഡ് ലോക്ക്ഡൗൺ കാലത്തും നടത്തിയ സേവനം പരിഗണിച്ചാണ് പുരസ്‌കാരം. ചടങ്ങിൽ റോട്ടറി സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഡോ. സേതു ശിവശങ്കർ , ഡോ.പി.എൻ.അജിത, മെഹ്‌റൂഫ് മണലൊടി, എം.എം.ഷാജി, കെ.നിതിൻ ബാബു, ജലീൽ എടത്തിൽ തുടങ്ങിയവർ സംസാരിച്ചു.