4
കൊവിഡ്

കോഴിക്കോട് : നിയന്ത്രണങ്ങളെല്ലാം ഒഴിവാക്കി ജനജീവിത സാധാരണ നിലയിലായതിനൊപ്പം കൊവിഡ് വ്യാപനവും വലിയ തോതിൽ കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ആളുകൾ. സ്കൂളുകളും തിയേറ്ററുകളുമെല്ലാം പൂർണമായി തുറന്നതിന് ശേഷവും കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും ജില്ലയിൽ 200ൽ താഴെ പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ജില്ലയിൽ ഇന്നലെ 177 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 167 പേർക്കും ഉറവിടം വ്യക്തമല്ലാത്ത അഞ്ച് പേർക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും കേരളത്തിന് പുറത്ത് നിന്നു വന്ന നാല് പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 2,128 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 415 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 1,459 ആളുകളാണ് കൊവിഡ് ബാധിതരായി ഉള്ളത്. 3,297 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 6,038 മരണങ്ങളാണ് ജില്ലയിൽ കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കൊവിഡ് വ്യാപനം 200ൽ താഴെ എത്തിയത്. 28ന് 186 പേർക്കായിരുന്നു കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. ഒന്നിന് 198 പേർക്കും രണ്ടിന് 172 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.

@ ചികിത്സയിലുളളവർ

സർക്കാർ ആശുപത്രികൾ 56
സ്വകാര്യ ആശുപത്രികൾ 106
സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ 9
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ 1

വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 1,109