കോഴിക്കോട്: വയനാട്ടിലെ ആദിവാസികളുടെ അതിജീവനം ലക്ഷ്യമാക്കിയുള്ള തീസിസിന് മലയാളി ആർക്കിടെക്ട് വിദ്യാർത്ഥിക്ക് ദേശീയ അംഗീകാരം. കോഴിക്കോട്ടെ അവനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസൈനിലെ 2016 ബാച്ച് വിദ്യാർത്ഥി അലൻ ജോർജ് ജോസഫാണ് കൗൺസിൽ ഒഫ് ആർകിടെക്ചറിന്റെ 2021ലെ മികച്ച ആർകിടെക്ചർ തീസിസിനുള്ള അവാർഡിന് അർഹനായത്. 1,10,000 രൂപയാണ് അവാർഡ് തുക. രാജ്യത്തെ അഞ്ഞൂറോളം ആർക്കിടെക്ട് കോളേജുകളിലെ വിദ്യാർത്ഥികളിൽ നിന്നാണ് അലൻ ജോർജ് തെരഞ്ഞെടുക്കപ്പെട്ടത്.
വയനാട്ടിലെ ആദിവാസികളുടെ ജീവിതം, പരമ്പരാഗത ഭാഷ, സംസ്‌കാരം, കലകൾ, വാസ്തുവിദ്യ, നാട്ടറിവ്, വൈദ്യം എന്നിവയെ അടിസ്ഥാനമാക്കി ''പുനരുജ്ജീവനം'' എന്ന പേരിൽ തയ്യാറാക്കിയ തീസിസിനാണ് പുരസ്കാരം.