മാവൂർ: മലബാറിന്റെ മണ്ണിൽ എസ്.എൻ.ഡി.പി യോഗം പോഷകസംഘടനകളെ അജയ്യശക്തിയാക്കാൻ പ്രവർത്തകർ രാഷ്ട്രീയ പാർട്ടികളുടെ കൊടിയുടെ നിറം നോക്കാതെ ഒന്നിച്ചു മുന്നേറേണ്ടതുണ്ടെന്ന് യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സന്ദീപ് പച്ചയിൽ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയൻ വനിതാസംഘം - യൂത്ത് മൂവ്മെന്റ് സംയുക്ത നേതൃയോഗത്തിന്റെ ഉദ്ഘാടനം യോഗം കൗൺസിലറും വനിതാസംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റും കൂടിയായ ഇ.എസ്.ഷീബയ്ക്കൊപ്പം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീശാക്തീകരണത്തിനു ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഷീബ പറഞ്ഞു.
കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി, സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥ്, സലീല ഗോപിനാഥ്, തിരുവമ്പാടി വെള്ളിപറമ്പ് ശാഖാ സെക്രട്ടറി നിമിഷ, സൈബർസേന സംസ്ഥാന കൺവീനർ അർജുൻ അരയാക്കണ്ടി, യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് റെനീഷ് റാം, യൂണിയൻ പ്രസിഡന്റ് പി.സി.അശോകൻ, സെക്രട്ടറി സത്യൻ, തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ, യൂണിയൻ കൗൺസിലർമാരായ രാജൻ ഇടികയ്യിൽ, സുരേഷ് കുറ്റിക്കാട്ടൂർ, ആഷിക് മായനാട്, വനിതാസംഘം സെക്രട്ടറി നിധിനീ, ബിന്ദു മലാപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.
യൂണിയൻ വനിതാസംഘം പ്രസിഡന്റ് രഞ്ജുഷ മയനാട് അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് മെമ്പർ അശ്വതി സ്വാഗതവും യൂണിയൻ വനിതാസംഘം വൈസ് പ്രസിഡന്റ് ഷീന കൊളായിത്താഴം നന്ദിയും പറഞ്ഞു.
തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി യൂണിയൻ വനിതാസംഘത്തിന്റെയും യൂത്ത് മൂവ്മെന്റിന്റെയും നേതൃസംഗമം യോഗം കൗൺസിലറും യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റുമായ സന്ദീപ് ഉദ്ഘാടനം ചെയ്തു. വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കൃഷ്ണകുമാരി, സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥ്, യോഗം കൗൺസിലർ ഷീബ തുടങ്ങിയവർ പ്രസംഗിച്ചു. അർജുൻ അരയാക്കണ്ടി ആശംസയർപ്പിച്ചു. തിരുവമ്പാടി യൂണിയൻ വനിതാസംഘം പ്രസിഡന്റ് ലീല വിജയൻ, സെക്രട്ടറി ഗോപിനാഥ്, റനീഷ തുടങ്ങിയവർ സംബന്ധിച്ചു. യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ ഒരുക്കിയ സംഗമത്തിൽ യൂണിയൻ സെക്രട്ടറി ശ്രീധരൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് അച്ചുതൻ നന്ദിയും പറഞ്ഞു.