കൽപ്പറ്റ: കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, ജപ്തി നടപടികൾ നിർത്തിവെക്കുക, സർഫാസി നിയമത്തിന്റെ ദുരുപയോഗം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ 33 ബാങ്കുകൾക്ക് മുമ്പിൽ ഉപരോധസമരം നടത്തി. കൽപ്പറ്റ മണ്ഡലം കമ്മിറ്റി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയുടെ മുന്നിൽ നടത്തിയ സമരം ഡി സി സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു. മൂപ്പൈനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വടുവഞ്ചാൽ എസ് ബി ഐ ശാഖയ്ക്ക് മുമ്പിൽ നടത്തിയ ധർണ ടി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. പി.വി. വേണുഗോപാൽ അദ്ധ്യക്ഷനായിരുന്നു. മേപ്പാടി എസ് ബി ഐ ശാഖക്ക് മുമ്പിൽ നടത്തിയ ധർണ പി പി ആലി ഉദ്ഘാടനം ചെയ്തു. മുട്ടിലിൽ കനറാബാങ്കിന് മുമ്പിൽ വി എ മജീദ് ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ ഗ്രാമീൺ ബാങ്ക്, കോട്ടത്തറ സഹകരണബാങ്ക്. പിണങ്ങോട് ഗ്രാമീൺ ബാങ്ക്, കാവുംമന്ദം ഗ്രാമീൺ ബാങ്ക്, പടിഞ്ഞാറത്തറ കനറാബാങ്ക്, പൊഴുതന, വൈത്തിരി കനറാബാങ്ക്, മീനങ്ങാടി എസ് ബി ഐ, ഇരുളം ഗ്രാമീൺ ബാങ്ക്, വാകേരി ഗ്രാമീൺബാങ്ക്, കേണിച്ചിറ കേരള ബാങ്ക്, മുള്ളൻകൊല്ലി ഗ്രാമീൺ ബാങ്ക്, പുൽപ്പള്ളി കാനറാബാങ്ക്, ചീരാൽ ഗ്രാമീണ ബാങ്ക്, നെന്മേനി എസ് ബി ഐ, അമ്പലവയൽ സഹകരണബാങ്ക്, എസ് ബി ഐ, ബത്തേരി എസ് ബി ഐ, കല്ലൂർ ഗ്രാമീൺ ബാങ്ക്, മൂലങ്കാവ് സെൻട്രൽ ബാങ്ക്, കല്ലോടി ഗ്രാമീൺ ബാങ്ക്, നല്ലൂർനാട് കനറാബാങ്ക്, പനമരം കാനറാബാങ്ക്, തരുവണ കാനറാ ബാങ്ക്, കോറോം കേരള ബാങ്ക്, തലപ്പുഴ കാനറാ ബാങ്ക്, വാളാട് ഗ്രാമീൺ ബാങ്ക്,മാനന്തവാടി പഞ്ചാബ് നാഷണൽ ബാങ്ക്, കാട്ടിക്കുളം കേരള ബാങ്ക് എന്നിവിടങ്ങളിലും സമരം നടന്നു.