mla
വടകര മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതി വിശദീകരണം സ്വാഗത സംഘ രൂപീകരയോഗത്തിൽ കെ.കെ രമ എം.എൽ.എ നിർവ്വഹിക്കുന്നു.

വ​ട​ക​ര​:​ ​വ​ട​ക​ര​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​കെ.​കെ.​ര​മ​ ​എം.​എ​ൽ.​എ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ​മ​ഗ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ദ്ധ​തി​ ​ഒ​രു​ങ്ങു​ന്നു.​ ​
സ്‌​കോ​ള​ർ​ഷി​പ്പ് ​പ​രീ​ക്ഷ​ക​ൾ​ക്കാ​യി​ ​കു​ട്ടി​ക​ളെ​ ​ഒ​രു​ക്കു​ക,​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യ്ക്കാ​യി​ ​വി​ദ​ഗ്ദ്ധ​രാ​യ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ക്ലാ​സു​ക​ൾ,​ ​പ​ഞ്ചാ​യ​ത്ത് ​ത​ല​ത്തി​ൽ​ ​അ​ദ്ധ്യാ​പ​ക​ ​സം​ഗ​മ​ങ്ങ​ൾ,​ ​ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള​ ​ബോ​ധ​വ​ത്ക​ര​ണം,​ ​പ​ഠ​നോ​പ​ക​ര​ണ​ ​നി​ർ​മ്മാ​ണം,​ ​വാ​യ​നാ​ ​സാ​മ​ഗ്രി​ക​ൾ​ ​ഒ​രു​ക്ക​ൽ,​ ​ഭി​ന്ന​ശേ​ഷി​ ​വി​ദ്യാ​ർ​ത്ഥിക​ൾ​ക്കു​ള്ള​ ​പി​ന്തു​ണ​ ​ സം​വി​ധാ​ന​ങ്ങ​ൾ,​ ​പ​ഠ​ന​ ​സാ​മ​ഗ്രി​ക​ളാ​യി​ ​വ​ർ​ക്കി​ഷീ​റ്റ്,​ ​വ​ർ​ക്ക് ​ബു​ക്കു​ക​ൾ​ ​ഒ​രു​ക്ക​ൽ,​ ​പ​ഞ്ചാ​യ​ത്ത് ​ത​ല​ത്തി​ൽ​ ​അ​ങ്ക​ണ​വാ​ടി,​ ​ന​ഴ്സ​റി​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​സം​ഗ​മ​ങ്ങ​ൾ,​ ​ക​രി​യ​ർ​ ​ഗൈ​ഡ​ൻ​സ് ​സെ​ൽ,​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രി​ശീ​ല​നം​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​പ​ദ്ധ​തി​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​മേ​യ് ​ര​ണ്ടാം​വാ​ര​ത്തി​ൽ​ ​പ​ദ്ധ​തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​
​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി,​ ​കെ.​കെ.​ര​മ​ ​എം.​എ​ൽ.​എ,​ ​ന​ഗ​ര​സ​ഭ​ ​അ​ദ്ധ്യ​ക്ഷ​ ​കെ.​പി​ ​ബി​ന്ദു,​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​ഷ​ക്കീ​ല​ ​ഈ​ങ്ങോ​ളി,​ ​ആ​യി​ഷ​ ​ഉ​മ്മ​ർ,​പി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​പി.​ശ്രീ​ജി​ത്ത്,​ ​റി​ട്ട​:​ ​ഡി.​ഡി.​ഇ​മാ​രാ​യ​ ​പി.​പി.​ദാ​മോ​ദ​ര​ൻ,​ ​ശ്രീ​ധ​ര​ൻ,​ ​ഗൗ​രി,​ ​ക​മ​ല​ ​എ​ന്നി​വ​ർ​ ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യും​ ​ഡി.​ഇ.​ഒ​ ​കെ.​വാ​സു​ ​ചെ​യ​ർ​മാ​നും ​എം.​എ​ൻ​ ​പ്ര​മോ​ദ് കോ​-​ഓ​ഡി​നേ​റ്റ​റുമായി സം​ഘാ​ട​ക​ ​സ​മി​തി​ ​രൂ​പീ​ക​രി​ച്ചു.​
ബി.​ഇ.​എം​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ​ ​ന​ട​ന്ന​ ​സം​ഘാ​ട​ക​സ​മി​തി​ ​രൂ​പീ​ക​ര​ണ​ ​യോ​ഗ​ത്തി​ൽ​ ​കെ.​കെ.​ര​മ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​യാ​യി.​ ​പ​ദ്ധ​തി​ ​രൂ​പ​രേ​ഖ​ ​ഡോ.​ശ​ശി​കു​മാ​ർ​ ​പു​റ​മേ​രി​ ​അ​വ​ത​രി​പ്പി​ച്ചു.