harvest
ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിക്കുന്നു

കോഴിക്കോട്: കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം ജൈവപച്ചക്കറി കൃഷി, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ, ആത്മ പദ്ധതികൾ സംയോജിപ്പിച്ച് വേങ്ങേരി കാർഷിക മൊത്ത വിപണന കേന്ദ്രത്തിൽ ആരംഭിച്ച ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മേയർ ഡോ.ബീന ഫിലിപ്പ് നിർവഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. കൃഷിയിറക്കിയ കർഷകൻ ഷംസുധീർദാസിനെ മേയർ ആദരിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി പൊന്നണ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.നാസർ, ആത്മ പ്രോജക്ട് ഡയറക്ടർ രമാദേവി , കൃഷി ഡെപ്യൂട്ടി ഡയരക്ടർ പി.അനിത, കോഴിക്കോട് കൃഷി അസിസ്റ്റന്റ് ഡയരക്ടർ അനിത പാലേരി, കേരള കാർഷിക സർവകലാശാല കാർഷിക വിജ്ഞാന വിപണന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഇ. എം ഷിജിനി, കൗൺസിലർ പി.പി.നിഖിൽ എന്നിവർ സംസാരിച്ചു.