കൽപ്പറ്റ: എഴുത്തിന് പ്രായത്തിന്റെ പരിമിതി ഇല്ലെന്ന് തെളിയിക്കുകയാണ് കൽപ്പറ്റയിലെ ഭാരതി നേത്യാർ. അറുപത്തി ഒൻപതാമത്തെ വയസ്സിൽ തന്റെ ആദ്യ പുസ്തകമായ 'സീത' എന്ന നോവലിന്റെ പ്രകാശനം വ്യത്യസ്തമായ രീതിയിൽ സ്വവസതിയിൽ വെച്ചു നടത്തി. അർഷാദ് ബത്തേരി എ.പ്രഭാകൻ മാസ്റ്റർക്കു നൽകി പ്രകാശനം നിർവഹിച്ചു. പുസ്തകത്തിന്റെ അവതാരിക എഴുതിയ സാഹിത്യകാരൻ ബാലൻ വേങ്ങര, മുൻസിപ്പൽ കൗൺസിലർ കുഞ്ഞൂട്ടി, കുടുംബശ്രീ സെക്രട്ടറി രമണി, എൻ.എം.ഡി.സി ചെയർമാൻ സൈനുദ്ധീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നെല്ലുളി രാഘവൻ നായരാണ് ഭർത്താവ്. മക്കൾ അജിത്, സുജിത്.

വിസ്മൃതിയിലാണ്ടുപോകുന്ന ആചാരാനുഷ്ടാനങ്ങളും, വേഷങ്ങളും, പരമ്പരാഗത വിഭവങ്ങളുടെ രുചഭേദങ്ങളുമൊക്കെ വായനക്കാരനെ ഗതകാലങ്ങളിലേക്ക് നമ്മെ എത്തിക്കുന്നു. ഹൃദയനൈർമല്യമാർന്ന കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും ഭദ്രതയും വരച്ചു കാട്ടുന്നുണ്ട് ഈ നോവലിൽ.