കൽപ്പറ്റ: രാഹുൽഗാന്ധി എം.പി ഏഴ്, എട്ട്, ഒമ്പത് തിയ്യതികളിൽ വയനാട് പാർലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഏഴിന് രാവിലെ 11 മണിക്ക് തിരുവമ്പാടി മുക്കം എംഎംഒഎൽപിസ്‌കൂളിലെ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ആദ്യപരിപാടി. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പൊഴുതന പഞ്ചായത്തിൽ പിഎംജിഎസ്വൈ പദ്ധതി പ്രകാരം നിർമ്മിച്ച അച്ചൂർ ചാത്തോത്ത് റോഡ് ഉദ്ഘാടനം ചെയ്യും. നാല് മണിക്ക് കൽപ്പറ്റ പുതിയ ബസ്റ്റാന്റിന് സമീപത്ത് ടി.സിദ്ദിഖ് എം.എൽ.എയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യും. അഞ്ചേകാലിന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന കോൺഗ്രസ് യുണിറ്റ് കമ്മിറ്റി മീറ്റിംഗിൽ സംസാരിക്കും.
8ന് രാവിലെ 11.15ന് ചുണ്ടക്കര അരിഞ്ചേർമല ചുണ്ടക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം. 12.20ന് തരിയോട് പഞ്ചായത്തിനോട് അനുബന്ധിച്ച് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യും. 3.30ന് പുൽപ്പള്ളി ആടിക്കൊല്ലി വിനോദ് യുവജനസമുച്ചയവും, 4.30ന് മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസും ഉദ്ഘാടനം ചെയ്യും.
9ന് രാവിലെ 11 മണിക്ക് കലക്ട്രേറ്റിൽ നടക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗത്തിൽ പങ്കെടുക്കും.