അത്തോളി: യുദ്ധം നിർത്തുക സമാധാനമാണ് പ്രധാനം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ബാലുശ്ശേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ അത്തോളിയിൽ യുദ്ധവിരുദ്ധ റാലി നടത്തി. ഹൈസ്കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച റാലി അത്താണി ജംഗ്ഷനിൽ സമാപിച്ചു. സമാപന പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ടി കെ സുമേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ് എസ് അതുൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ടി സരുൺ ജില്ലാ കമ്മിറ്റി അംഗം പി എം അജിഷ, ആർകെ ഫെബിൻ, അജ്ഞലികൃഷ്ണൻ, സഫ്ദർ ഹാഷ്മി,എസ് ബി അക്ഷയ് ,സംസാരിച്ചു