മുക്കം : മുക്കം നഗരസഭയും കൃഷിഭവനും സംയുക്തമായി വിവിധ പ്രദേശങ്ങളിൽ നടത്തുന്ന സംഘ കൃഷിയുടെ ഭാഗമായി കുറ്റിപ്പാല കുളമുള്ള കണ്ടി സ്വദേശി ധ്രുവന്റെ 30 സെൻറ് സ്ഥലത്ത് സംഘ പച്ചക്കറി കൃഷി ആരംഭിച്ചു. മത്തൻ, കുമ്പളം ,ചുരങ്ങ , വെണ്ട, പയർ തുടങ്ങിയ പച്ചക്കറികളാണ് ട്രിപ്പ് ഇറിഗേഷൻ രീതി ഉപയോഗിച്ച് ചെയ്യുന്നത്. നഗരസഭ ചെയർമാൻ പി, ടി. ബാബു, വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദിനി എന്നിവർ വിത്തു നട്ട് ഉദ്ഘാടനം ചെയ്തു. കൃഷിക്കാവശ്യമായ ജൈവവള കിറ്റുകളും കീടനാശിനികളും മറ്റു സഹായങ്ങളും കൃഷിഭവൻ നൽകുമെന്ന് കൃഷി ഓഫീസർ ഡോ. പ്രിയ മോഹൻ പറഞ്ഞു.