samga-mam
ചോറോട് നടന്ന ക്ഷീരകർഷക സംഗമം കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വടകര: ക്ഷീരവികസന വകുപ്പിന്റെയും വടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒരുക്കിയ ബ്ലോക്ക് ക്ഷീരകർഷക സംഗമം കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനുള്ള സമ്മാനദാനം ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ നിർവഹിച്ചു. ക്ഷീരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, ബ്ലോക്ക് സ്ഥിരംസമിതി അദ്ധ്യക്ഷ ശശികല ദിനേശൻ, ചോറോട് ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ, പി.എം രവീന്ദ്രൻ, സി. ബാബു, ബാലകൃഷ്ണൻ വല്ലത്ത്, എം.കെ ശങ്കരൻ, ക്ഷീര വികസന ഓഫിസർ ശ്രീജിത്ത് സി.പി, അനിൽകുമാർ പി, മനോജ് കുമാർ എം എന്നിവർ സംസാരിച്ചു.

ചോറോട് ഈസ്റ്റിൽ സംഘടിപ്പിച്ച കന്നുകാലിപ്രദർശനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.മധുസൂദനൻ അദ്ധ്യക്ഷനായിരുന്നു.