ബാലുശ്ശേരി: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയുടെ നവീകരണ പ്രവൃത്തിയെ തുടർന്നുണ്ടായ വ്യാപാരികളുടെ ദുരിതത്തിന് പരിഹാരം ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി മേഖല കൺവെൻഷൻ കെ എസ് ടി പി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് സൂര്യ ഗഫൂർ ഉദ്‌ഘാടനം ചെയ്തു. സമിതി മേഖല പ്രസിഡന്റ് സി.എം സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പി ആർ രഘുത്തമൻ. സി .വി ഇക്ബാൽ, സന്തോഷ് സെബാസ്റ്റ്യൻ, പി പി വിജയൻ, ഷാജി വീര്യമ്പ്രം കെ. കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.