വടകര: മാലിന്യ സംഭരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യത്തിന് തീ പിടിച്ചു.
വ്യാഴാഴ്ച് ഉച്ച 3 മണിയോടെയാണ് സംഭവം.ഹരിത കർമ്മ സേനാം അംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യത്തിനാണ് തീ പിടിച്ചത്. പുക ശല്യം സമീപത്തെ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും വീട്ടുകാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കി. തീ അണയക്കാൻ വടകര, നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ അണച്ചു. എന്നാൽ രാത്രി 9.30 ഓടെ വീണ്ടും പുക ഉയർന്നത് ഭീതി പരത്തി. വീണ്ടും ഫയർഫോഴ്സ് സ്ഥലത്തെത്തി നിയന്ത്രണ വിധേയമാക്കി. വടകര ഫയർഫോഴ്സ് അസി ഓഫീസർ, നാദാപുരം സ്റ്റേഷൻ ഓഫീസർ ജാഫർ സാദിഖ് എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.