കോഴിക്കോട്: മലയിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം 6,7 തിയതികളിൽ നടത്തും. നാളെ പുലർച്ചേ ഗണപതിഹോമം, ലളിതാ സഹസ്രനാമ അർച്ചനയും കാവുണർത്തൽ, വൈകീട്ട് ഗുരുമുത്തപ്പൻ വെള്ളാട്ട്, കലശത്തിന് പുറപ്പെടൽ, ദീപാരാധന, മഞ്ഞതാലപ്പൊലി, ഭഗവതി തിറ, മുണ്ട്യൻകലശം,​ അരിതാലപ്പൊലി,​ ഗുരുതിതർപ്പണം എന്നിവയുണ്ടായിരിക്കും.