1
ചെമ്പ്ര റോഡ് വാർത്ത

പേരാമ്പ്ര: പൊടിയിൽ കുളിച്ച് പേരാമ്പ്ര ചെമ്പ്ര റോഡിൽ ഇനി യാത്ര ചെയ്യേണ്ട. റോഡിന്റെ നിർമാണ പ്രവൃത്തിയിൽ കോൺട്രാക്ടർ അനാസ്ഥ കാണിച്ചതിനെ തുടർന്ന്‌ കരാറുകാരനെ നീക്കി റീടെണ്ടർ നടപടിക്ക് റീടെണ്ടർ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് പിഡബ്ല്യുഡി അധികൃതർ. മാസങ്ങളായിട്ടും കോൺട്രാക്ടറുടെ അനാസ്ഥ മൂലം റോഡ്‌ നിർമാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥയും നാട്ടുകാരുടെ ദയനീയാവസ്ഥയും കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ബഹുജന സംഘടനകൾ പ്രക്ഷോഭത്തിലു

മായിരുന്നു . സമയപരിധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിക്കാത്തതിനെ തുടർന്ന് പൊതുമരാമത് കരാറുകാരനെ നീക്കുകയായിരുന്നു . 2019 ൽ പേരാമ്പ്ര മുതൽ പുറ്റംപൊയിൽ വരെ 2 .2 കിലോ മീറ്റർ റോഡ് പണിയാണ് 3 .22 കോടി രൂപ ചെലവിൽ കാസർഗോഡ് സ്വദേശിയായ കരാറുകാരൻ ഏറ്റെടുത്തത് . 8 മാസം കൊണ്ട് തീർക്കേണ്ട പ്രവൃത്തി 8 മാസം കൂടി നീട്ടി നൽകിയിട്ടും പൂർത്തിയായില്ല .2019 ഒക്ടോബറിലാണ് റോഡ് പ്രവൃത്തി ആരംഭിച്ചത് .കൊവിഡ് സാഹചര്യം പരിഗണിച്ചാണ് കാലാവധി നീട്ടി നൽകിയത്. നിലവിൽ അഴുക്ക്ൽചാൽ നിർമ്മാണം, റോഡ് ഉയർത്തൽ, കയറ്റം കുറക്കൽ, കലുങ്ക് നർമാണം എന്നിവ ഭാഗികമായി നടക്കുന്നുണ്ട് .പൊടിശല്യം രൂക്ഷമായതോടെ പരിസരവാസികൾക്ക് പൊറുതിമുട്ടിയിരിക്കുകയാണ്. നാട്ടുകാർ ഇത്‌ സംബന്ധിച്ച്‌ മന്ത്രിമാ

ർകത്കടക്കം നിവേദനവും നൽകി. തുടർന്നാണ്‌ പഴയ കരാർ അവസാനിപ്പിച്ച്‌ പുതിയ ടെൻഡറിലേക്ക്‌ നീങ്ങാൻ നടപടിയെടുത്തത്‌.

അധികം വൈകാതെ തന്നെ ടെൻഡർ പൂർത്തീകരിച്ച്‌ റോഡ്‌ നിർമാണം പൂർത്തീകരിക്കും''-

ടി.പി രാമകൃഷ്ണൻ എം എൽ എ