കോഴിക്കോട്:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാശിശു വികസന വകുപ്പും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി നിർവഹിച്ചു.
ജെൻഡർ സ്ത്രീ സുരക്ഷ നിയമങ്ങൾ എന്ന വിഷയത്തിൽ ആവള കൂട്ടോത്ത് സ്‌കൂളിലെ കൗൺസിലർ സോണി ക്ലാസെടുത്തു. പരിപാടിയിൽ കുന്നുമ്മൽ സി.ഡി.പി.ഒ ദീപ, ബ്ലോക്ക് മെമ്പർ കെ.ഒ ദിനേശൻ, എം.പി കുഞ്ഞിരാമൻ, കെ. കൈരളി എന്നിവർ പങ്കെടുത്തു.