പേരാമ്പ്ര : ചങ്ങരോത്ത് വരയാലൻകണ്ടി റോഡ് കവാടത്തിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ജലം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കിയില്ലെന്ന് വ്യാപക പരാതി. പല മേഖലയിലും കുടിവെള്ളം കിട്ടാത്ത സാഹചര്യത്തിലാണ് ഇവിടെ കുടിവെള്ളം പാഴാവുന്നത് .ഇത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും നാളിതുവരെയാതൊരു നടപടിയുമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ദിവസം തോറും വളരെയധികം ജലം റോഡിലൂടെ പരന്നൊഴുകുകയാണ്. ഈ റോഡിൽ കയനോത്ത് ഭാഗത്തും റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നുണ്ട്. എത്രയും പെട്ടെന്ന് പൊട്ടി
യ പൈപ്പുകൾ നന്നാക്കി ജല ചോർച്ച തടയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഫോട്ടോ: