കൽപ്പറ്റ: കൽപ്പറ്റ ടൗണിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാവിനെ ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. കൽപ്പറ്റ എമിലി സ്വദേശി ചേരുംതടത്തിൽ ആഷിക് (25) നെയാണ് 209 ഗ്രാം കഞ്ചാവ് സഹിതം പിടികൂടിയത്. എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം കൽപ്പറ്റ ടൗണിൽ നടത്തിയ രഹസ്യ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് വൈത്തിരി സബ്ജയിലിലേക്കയച്ചു.