കോഴിക്കോട്: മാർച്ച് ആദ്യവാരമായതോടെ ജില്ലയിൽ ചൂട് കൂടുന്നു. വരും മാസങ്ങളിൽ ഇനിയും കൂടും. കഴിഞ്ഞ ഒരാഴ്ചയായി 31- 33 ഡിഗ്രി സെൽഷ്യസാണ് ജില്ലയിലെ താപനില. കഴിഞ്ഞ ഞായറാഴ്ച 36 ഡിഗ്രി വരെയെത്തി. ചൂടുകാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഇനി കുറച്ച്കാലത്തേയ്ക്ക് ശ്രദ്ധിച്ചേ മതിയാകു.

വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമുള്ള രോഗബാധയ്ക്ക് സാദ്ധ്യത കൂടുതലാണ്.

മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്, ചിക്കൻപോക്സ് തുടങ്ങിയവയാണ് സാധരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്നവ. വിവിധ തരം നേത്രരോഗങ്ങളും ത്വക്ക് രോഗങ്ങളും ഉണ്ടാകും. സൂര്യതാപമേറ്റുണ്ടാകുന്ന പ്രശ്നങ്ങൾ വേറെയും. ചൂടുകാലത്ത് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ പറ്റഇ ആരോഗ്യവകുപ്പ് വേണ്ട നിർദേശങ്ങൾ നൽകുന്നുണ്ട്.

 സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ

1.പകൽ 11നും 3നും ഇടയിലെ വെയിൽ നേരിട്ടേൽക്കരുത്

2.ധാരാളം വെള്ളം കുടിക്കുക,

3. വാതിലുകളും ജനലുകളും തുറന്നിടുക

4.കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്

5.വെയിലത്ത് അടച്ചിട്ടിരിക്കുന്ന കാറിൽ അധികനേരമിരിക്കരുത്

6.അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

7. കറുത്ത വസ്ത്രങ്ങൾ ഒഴിവാക്കുക

8.മദ്യം ഒഴിവാക്കുക

 ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

1. കഠിനമായ ക്ഷീണം

2. തലകറക്കം

3. തലവേദന

4. ഉയർന്ന ശരീരതാപം

5. അമിത വിയർപ്പ്

6. വേഗതയിൽ ശക്തികുറഞ്ഞ നാഡിയിടിപ്പ്

 സൂര്യാഘാതം തിരിച്ചറിയാം

ശരീരത്തിൽ പൊള്ളലേറ്റത് പോലെ പാടുകൾ

ഛർദ്ദി

കണ്ണുകൾക്ക് തളർച്ച

വിയർക്കാതിരിക്കുക

തലകറക്കം

 സുരക്ഷ മിണ്ടാപ്രാണികൾക്കും

വരും മാസങ്ങളിലെ ചൂടു മറികടക്കാൻ പക്ഷി മൃഗാദികളെയും സഹായിക്കാം. തുറസായ പ്രദേശങ്ങളിലും വയലുകളിലും ഉച്ച നേരത്ത് കന്നുകാലികളെ മേയാൻ വിടരുത്. ചട്ടിയിലോ ചിരട്ടയിലോ അല്പം വെള്ളം നിറച്ച് ടെറസിലോ മരച്ചില്ലയിലോ പക്ഷികൾക്കായി കരുതാം.

 ജില്ലയിൽ താപനില ഇന്നലെ 33°