സുൽത്താൻ ബത്തേരി: ആശുപത്രിയിൽ ബന്ധുവിനെ കാണാനെത്തിയ വൃദ്ധയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മാലമോഷണം നടത്തിയ അമ്മയും മകളും പൊലീസ് പിടിയിൽ. മലപ്പുറം പെരുവള്ളൂർ പറമ്പിൽപീടിക പുറക്കാട്ടിൽ ഫിലോമിന എന്ന ലിസി (46), മകൾ മിനി (23) എന്നിവരാണ് പിടിയിലായത്. ഇവർ ഇപ്പോൾ കോലമ്പറ്റയിൽ വാടക വീട്ടിലാണ് താമസം.
വെള്ളിയാഴ്ച വൈകിട്ട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്താണ് സംഭവം. ആശുപത്രിയിൽ ബന്ധുവിനെ കാണാനെത്തിയ 72-കാരിയോട് സ്വന്തം വാഹനത്തിൽ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ആശുപത്രിക്ക് സമീപത്തെ റോഡിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്ന് ലിസി മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുകയും മിനി ഇവരുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല പൊട്ടിക്കുകയും ചെയ്തു. വയോധിക ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയുംകോടതിയിൽ ഹാജരാക്കി.
ഫോട്ടോ-മാല
മാലമോഷണത്തിനിടെ പിടിയിലായ ലിസി
മിനി